
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ജോലി നേടാം ;ഡിഗ്രിക്കാർക്ക് അവസരം
- അവസാന തിയതി ജനുവരി 30
ന്യൂ ഡൽഹി :കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ (ഡി ഐസി) ജോലി നേടാൻ അവസരം. മാനേജർ (പോളിസി ആന്റ് സ്ട്രറ്റജി) തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്നടക്കുന്നു .
ന്യൂഡൽഹിയിലാണ് നിയമനം. താൽപര്യമുള്ളവർ ജനുവരി 30ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ മാനേജർ (പോളിസി ആന്റ്റ് സ്ട്രറ്റജി) റിക്രൂട്ട്മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. തുടക്ക നിയമനം ഡൽഹിയിലാണ്. ആവശ്യത്തിനനുസരിച്ച് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഉദ്യോഗാർഥികൾക്ക് സാങ്കേതിക നയത്തിലോ ബന്ധപ്പെട്ട മേഖലകളിലോ കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തി പരിചയം വേണം.നയത്തിലും നയത്തിലും തന്ത്രപരമായ വികസനത്തിലും സങ്കീർണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ശക്തമായ കഴിവുകൾ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ദേശീയവും ആഗോളവുമായ എ ഐ ലാൻഡ്സ്കേപ്പ്, ഉയർന്നു വരുന്ന പ്രവണതകൾ, തന്ത്രപരമായ ലക്ഷ്യങ്ങളെ പ്രവർത്തന ക്ഷമമായ പദ്ധതികളിലേക്ക് വിവർത്തനം ചെയ്യാനുള്ള കഴിവ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അപൂർണ്ണമായ രേഖകളോടെയും സമയ പരിധിക്ക് ശേഷവും സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്