
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി
- 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും.
തമിഴ്നാട് : ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. തമിഴ്നാട് തീരത്ത് നിന്നും ശരാശരി 25 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദത്തിന്റെ സ്ഥാനം.തീവ്രന്യൂനമർദമായി തമിഴ്നാടിന്റെ വടക്കൻ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ന്യൂനമർദമായി മാറിയത്.

24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു.
CATEGORIES News
