
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം
- രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ക്ഷണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനൊരുങ്ങുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി നടക്കുക.എന്നാൽ സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ സ്റ്റാർട്ട് അപ്പ് മേഖലയിലെ വളർച്ചയെ പ്രശംസിച്ച് ശശി തരൂർ ഇന്ത്യൻ എക്സ‌്പ്രസിൽ എഴുതിയ ലേഖനം ഏറെ വിവാദമായിരിയ്ക്കുകയാണ്.എന്നാൽ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയിൽ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നുമാണ് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കിയത്.