
ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ
കണ്ണൂർ: പുസ്‌തക വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ. താൻ അറിയാത്ത കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം ഡിസി പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നു രാവിലെയാണ് ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുസ്‌തകത്തിൻ് കവർപേജും ഉള്ളടക്കവും പുറത്തായത്. സിപിഎമ്മിനും പിണറായി വിജയൻ സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളാണു പുസ്‌തകത്തിൽ നടത്തിയത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു വിവാദം.
CATEGORIES News