ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും

ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും

  • ജീവനക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി

കണ്ണൂർ: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്ത‌കത്തിൽ ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി.ഇ.പി ജയരാജനും ഡിസി ബുക്‌സും തമ്മിൽ കരാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ മൊഴി നൽകാൻ ഇ.പി സമയം ആവശ്യപ്പെട്ടു.


പുസ്‌തകത്തിൻ്റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജൻ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി പ്രതികരിച്ചിരുന്നു. പിഡിഎഫ് ചോർന്നതിനേ കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )