
ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്
- ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
വാഷിങ്ടൺ: പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഞെട്ടിപ്പിക്കുന്ന ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ആക്രമണത്തിൽ ട്രംപിന് പരിക്കേറ്റെങ്കിലും
ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം തുടരെത്തുടരെ മൂന്ന് തവണ അക്രമി വെടിയുതിർത്തതോടെ ട്രംപ് നിലത്തേക്ക് വീണു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി ട്രംപിനെ വലയം ചെയ്തു.
ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിനരികിലെത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് പോയെന്നുമാണ് റിപ്പോർട്ട്.