ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന ; കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന ; കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

  • കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്‌സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് . വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്‌സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും അനുവദിക്കില്ല എന്നും, നിയമപരമായി തെറ്റാണ് എന്നും,ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )