
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും
- പരമാവധി ശിക്ഷ പ്രതിയായ സന്ദീപിന് ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡോക്‌ടർ വന്ദന ദാസിന്റെ പിതാവ് പറഞ്ഞു
തിരുവനന്തപുരം:ഡോക്‌ടർ വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ തുടങ്ങുന്നത്.

പരമാവധി ശിക്ഷ പ്രതിയായ സന്ദീപിന് ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡോക്‌ടർ വന്ദന ദാസിന്റെ പിതാവ് പറഞ്ഞു.പോലീസ് പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വബോധത്തോട് തന്നെയാണ് പ്രതി ഇതെല്ലാം ചെയ്തതതെന്ന് അദ്ദേഹം പറയുന്നു.കൂടാതെ മെഡിക്കൽ പരിശോധനയെന്ന ആവശ്യത്തിലൂടെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് പ്രതി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
CATEGORIES News