ഡോ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

ഡോ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, വെണ്മണി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി

അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. പതിറ്റാണ്ടുകളോളം സാസ്‌കാരികവേദികളിൽ നിറഞ്ഞുനിന്ന ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ്.
പത്തിലേറെ കവിതാസമാഹാരങ്ങളും എട്ടിലധികം ഗദ്യകൃതികളും പുറത്തിറക്കി. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, വെണ്മണി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.
ഭാര്യ: എസ്.ഡി. കോളേജ് മലയാളവിഭാഗം റിട്ട. അധ്യാപിക പ്രൊഫ. ജി. വിജയലക്ഷ്മി.
മക്കൾ: ദേവനാരായണൻ, കൃഷ്ണഗോപാലൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )