
ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ഇന്ന്
- പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും
ഹരിപ്പാട്: ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ ഓർമയ്ക്ക് അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിൻ്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഇന്ന്. പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

പ്രാർഥനാഹാൾ സമർപ്പണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ലിനിക്കിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും നടത്തും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. സഹകരണ- ദേവസ്വം മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി പി ഗംഗാധരൻ ഫാർമസി, ലാബ് എന്നിവ ഉദ്ഘാടനംചെയ്യും. മോൻസ് ജോസഫ് എംഎൽഎ പങ്കെടുക്കും.
CATEGORIES News