
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ല-കെ.ബി ഗണേഷ് കുമാർ
- പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്ത തെന്നും മന്ത്രി
തിരുവനന്തപുരം:സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും അങ്ങനെ ഇളവുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവർക്ക് തെറ്റിപ്പോയെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കി. പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.സർക്കാർ പരിഷ്കരണവുമായി മുന്നോട്ടുപോകുകയാണ്.

നിലവിലെ ‘എച്ച്’ രീതി മാറും. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സ്കൂളുകൾ വഴി 38 ലക്ഷം രൂപ ലാഭമുണ്ടായി. കുറഞ്ഞ ഫീസ് ഈടാക്കിയിട്ടും ലാഭമുണ്ടായി. 15 സ്കൂളുകളാണ് ഇതിനകം കെ.എസ്.ആർ.ടി.സി തുടങ്ങിയത്. മൂന്നാഴ്ചക്കുള്ളിൽ ഇത് 21 ആകും. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിലെ പഠിതാക്കളെ ബോധപൂർവം പരാജയപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
CATEGORIES News