ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി

ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി

  • ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. ഡ്രൈവിങ് ടെസ്‌റ്റ് പാസായവർക്ക് ഡിജി ലോക്കർ ആപ്പിലേക്ക് അവരുടെ ഡ്രൈവിങ് ലൈസൻസ് ഡൗൺലോഡ് ചെയ്യാനോ ഏതെങ്കിലും പിവിസി കാർഡിൽ പ്രിന്റ് ചെയ്യാനോ കഴിയും. പരിശോധനാസമയത്ത് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കാണിച്ചാൽ മതി.

പ്രന്റഡ് ലൈസൻസ് വേണമെന്നുള്ളവർക്ക് നിശ്ചിത ഫീസ് നൽകി ലൈസൻസ് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഡിജിറ്റൽ ലൈസൻസിന് അപേക്ഷിക്കാനുള്ള ഫീസ് ഘടനയും പുറത്തിറക്കി. പുതിയ ലേണേഴ്സ് ലൈസൻസിന് 150 രൂപയും ഡ്രൈവിങ് ലൈസൻസിന് 200 രൂപയുമാണ് ഫീസ്. ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്സ് ടെസ്റ്റിന് 50 രൂപയുമാണ് ഫീസ് വരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )