ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറയും;ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറയും;ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

  • എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വീതമാണ് കുറച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വീതമാണ് കുറച്ചത്. നേരത്തെ 2 ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിത്.

ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കുന്നത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടക്കത്തിൽ 60 രൂപയുണ്ടായിരുന്ന സർവീസ് ചാർജാണ് ഒറ്റയടിക്ക് 200 ആക്കി ഉയർത്തിയത്. ഈ വർധനവിലാണ് ഇപ്പോൾ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )