
ഡർബനിൽ റെക്കോർഡുകളിറക്കി സഞ്ജു
- അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു
ഡർബൻ: ബംഗ്ലാദേശിനെതിരായ സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി തിളങ്ങി സഞ്ജു സാംസൺ. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ.

27 പന്തിൽ അർധെസഞ്ചുറിയി തികച്ച സഞ്ജു പിന്നീട് സെഞ്ചുറിയിലെത്താൻ എടുത്തത് 20 പന്തുകൾ കൂടി മാത്രമായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20സെഞ്ചുറിയെന്ന റെക്കോർഡും ഡർബനിൽ സഞ്ജു സ്വന്തം പേരിലാക്കി.27 പന്തിൽ അർധെസഞ്ചുറിയി തികച്ച സഞ്ജു പിന്നീട് സെഞ്ചുറിയിലെത്താൻ എടുത്തത് 20 പന്തുകൾ കൂടി മാത്രമായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോർഡും ഡർബനിൽ സഞ്ജു സ്വന്തം പേരിലെത്തി. നേരത്തെ 55 പന്തിൽ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ റെക്കോർഡാണ് 47 പന്തിൽ സെഞ്ചുറിയെടുത്ത് സഞ്ജു പുത്തൻ വഴി തുറന്നത്.