ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്

ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്

  • നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ്

ഡൽഹി:ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്. നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ്. ഡൽഹി വിമാനത്താവളം മുന്നറിയിപ്പുമായി രംഗത്തെത്തി.രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. എന്നാൽ ഇത് വിമാന സർവ്വീസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അറിയിച്ചു.

ഇന്ന് ഡൽഹി-എൻസിആർ മേഖലയിൽ നേരിയതോ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )