
ഡൽഹി ഗണേഷ് അന്തരിച്ചു
- തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ചെന്നൈ :തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട ഡൽഹി ഗണേഷിന് വിട. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, പോക്കിരി രാജ എന്നിവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. സംസ്കാരം ഇന്ന്.
CATEGORIES News