ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഭാഗം തകർന്നു         ഒരു മരണം

ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഭാഗം തകർന്നു ഒരു മരണം

  • കനത്ത മഴ ഡൽഹിയിലും തുടരുന്നു

ഡൽഹി: കനത്ത മഴയേത്തുടർന്ന് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പ്രവേശന മേഖലയിലെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. ഒരു ടാക്സി ഡ്രൈവറാണ് മരിച്ചത് .

വ്യോമയാന മന്ത്രി സ്ഥലം സന്ദർശിച്ചു.മരിച്ചയാൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉച്ചക്ക് 2 മണി വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം വിമാന സർവ്വീസുകൾ പുന:ക്രമീകരിക്കുകയോ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുകയോ വേണമെന്ന് വ്യോമയാനമന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്ത പവലിയൻ്റെ മേൽക്കൂരയാണ് തകർന്നു വീണത്. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിലെ നിർമ്മിതികളുടെ സുരക്ഷിതത്വം ചോദ്യ ചിഹ്നമുയർത്തുകയാണ്, ഈ സംഭവത്തോടെ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )