
തണുപ്പുകാലത്ത് ചുമ കുറയ്ക്കാൻ വീട്ടിൽ തന്നെ മാർഗങ്ങൾ
- വീടുകളിൽ നിന്നു തന്നെ ചില പൊടികൈകൾ പരീക്ഷി ക്കുകയും ചെയ്യാറുണ്ട്. വീടുകളിൽ നിന്ന് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും ലളിതവും അംഗീകരിക്കപ്പെട്ടതുമായ ഒന്നാണ് ഇഞ്ചിയുടെയും തേനിന്റെയും ഉപയോഗം.
തണുപ്പ് കാലത്ത് കാണപെടുന്ന ഒരു പ്രധാന പ്രശ്നമാണ് ചുമ. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ പ്രശ്നം കാണാൻ സാധിക്കും. ഇങ്ങനെ വരുമ്പോൾ ചിലർ വൈദ്യസഹായം തേടുകയും മറ്റു ചിലർ വീടുകളിൽ നിന്നു തന്നെ ചില പൊടികൈകൾ പരീക്ഷിക്കുകയും ചെയ്യാറുണ്ട്. വീടുകളിൽ നിന്ന് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും ലളിതവും അംഗീകരിക്കപ്പെട്ടതുമായ ഒന്നാണ് ഇഞ്ചിയുടെയും തേനിന്റെയും ഉപയോഗം.
ചുമയെ അടിച്ചമർത്തുന്നതിലും ആൻറി ബയോട്ടിക്കുകളുടെ ആവശ്യം തടയുന്നതിലും തേൻ സാധാരണ പരിചരണത്തേക്കാൾ നല്ലതാണെന്നും ഗവേഷകർ പറയുന്നു. ചുമയുള്ള വ്യക്തി ഒരു സ്പൂൺ തേൻ കഴിക്കുകയാേ ഗ്രീൻ ടീ
പോലുള്ള ചൂടുള്ള പാനീയത്തിൽ ചേർക്കുകയോ ചെയ്തു ഉപയോഗിക്കാം. ഇഞ്ചിയും തേനുമുൾപ്പെടെയുള്ള പ്രതിവിധികൾ പരമ്പരാഗത വൈദ്യശാ സ്ത്രത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. പലപ്പോഴും ആഹാര വിഭവങ്ങളിലും ചായയിലും സാധരണ ആയി ഇഞ്ചി ചേർക്കാറുണ്ട്.
കൂടാതെ ചുമയുള്ള വ്യക്തി ചൂടുള്ള പാനീയങ്ങൾ കുടിച്ചാൽ തൊണ്ടവേദന, ക്ഷീണം എന്നിവ കുറയ്ക്കാനും സാധിക്കും. ചുമയ്ക്ക് ആശ്വാസം നേടാനുള്ള മറ്റൊരു രീതി നീരാവി ശ്വസിക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ ശ്വാസനാളങ്ങളെ ശാന്തമാക്കുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. അധിക സുഖത്തിനായി നിങ്ങൾക്ക് പെപ്പർമിന്റ് പോലുള്ളവ വെള്ളത്തിൽ ചേർക്കാം. ഉപ്പുവെള്ളം കവിളുന്നത് സാധാരണയായി തൊണ്ട വേദനയ്ക്കുള്ള പരിഹാരമാണ്. ചുമയ്ക്കും ഇത് ഫലവത്താണ്.