
തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കി നേതാക്കളുടെ പോർവിളി
- ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ്
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തെ ചൊല്ലി കേരളാ കോൺഗ്രസുകാർ തമ്മിൽ വാക്പോര്. കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്. പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും തിരിച്ചടിച്ചു. നേതാക്കളുടെ രാഷ്ട്രീയ പോർവിളി തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്.

ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ്. ഇതിനിടെയാണ് മോൻസ് ജോസഫും ജോസ് കെ. മാണിയും വെല്ലുവിളിച്ച് രംഗത്തു വന്നത്.
CATEGORIES News
