തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും- മന്ത്രി വി.ശിവൻകുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും- മന്ത്രി വി.ശിവൻകുട്ടി

  • തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻ കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻ കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാവിലെ എട്ട് മണി മുതൽ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. രണ്ട് ഘട്ടങ്ങളിലായി നടന്ന പോളിങ്ങിൽ 73.68 ശതമാനം പേർ വോട്ട് ചെയ്തെതെന്നാണ് അന്തിമ കണക്ക്. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )