തദ്ദേശ വാർഡ് വിഭജനം നിയമപരം -ഹൈക്കോടതി

തദ്ദേശ വാർഡ് വിഭജനം നിയമപരം -ഹൈക്കോടതി

  • നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ വാർഡ് പുനർവിഭജനത്തിന് കൈക്കൊണ്ട നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. 2011ലെ സെൻസസിന്റെ വെളിച്ചത്തിൽ 2015ൽ വാർഡ് പുനർവിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്താനാകില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.

വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് പുനർ വിഭജനം ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )