
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെട്ടു
- ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടെ ഒമ്പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും പുറത്തിറക്കി. കേസ് നാലാം തീയതി വീണ്ടും പരിഗണിക്കും.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹർജികളുംഹൈക്കോടി ഫയലിൽ സ്വീകരിച്ചു.
CATEGORIES News
