തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്ഐടി കോടതിയിൽ

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്ഐടി കോടതിയിൽ

  • തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല.

കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്ഐടി കോടതിയിൽ. ജാമ്യാപേക്ഷയ്ക്കെതിരെ എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ പരാമർശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )