
തന്നെ വേട്ടയാടുകയാണെന്നും ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു. മുൻകൂർ ജാമ്യാപേക്ഷ നൽകും. വൈകില്ല. ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു.

തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ കൂട്ടിച്ചേർത്തു.യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി തന്നെ പലയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും വേടൻ പിന്മാറിയെന്നുമാണ് യുവ ഡോക്ടർ മൊഴി നൽകിയത്.
CATEGORIES News