
തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു:എം വി ഗോവിന്ദൻ
- വർഗീതയ്ക്കെതിരായ ചെറുത്തുനിൽപ്പും വികസനവുമാണ് നിലമ്പൂരിൽ എൽഡിഎഫ് മുന്നോട്ടുവച്ചത്
തിരുവനന്തപുരം : ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭാഗമാക്കിയിരിക്കുകയാണ് യുഡിഎഫ് എന്നും ഈ കൂട്ടുകെട്ട് ദൂരുവ്യാപക പ്രശ്നങ്ങളുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആർഎസ്എസുമായി ഒരു കാലത്തും സിപിഎമ്മിന് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടായിരുന്നില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി കൂട്ടുചേർന്നിരുന്നുവെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. അതിന്റെ പേരിൽ നിലമ്പൂരിൽ ഒരു വോട്ട് പോലും എൽഡിഎഫിനു നഷ്ടപ്പെടില്ല. ഇക്കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വർഗീതയ്ക്കെതിരായ ചെറുത്തുനിൽപ്പും വികസനവുമാണ് നിലമ്പൂരിൽ എൽഡിഎഫ് മുന്നോട്ടുവച്ചത് എന്നും ഗോവിന്ദൻ പറഞ്ഞു.