
തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട
- സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം
സാൻഫ്രാൻസിസ്കോ: ലോകപ്രശസ്‌ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്(73) വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

സാക്കിർ ഹുസൈൻ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെ എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈൻ്റെ മരണം കുടുംബം സ്ഥിരീകരിച്ചത്.