തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്

  • കേരളത്തിൽ മാത്രം 1,385 ഒഴിവുകൾ

ന്യൂഡൽഹി :കേന്ദ്ര തപാൽ വകുപ്പിൽ 21,413 ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ . ബ്രാഞ്ച് പോസ്‌റ്റ് മാസ്‌റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ‌് മാസ്‌റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്. ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 1,385 ഒഴിവുണ്ട്.ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ (https://indiapostgdsonline.gov.in)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )