
തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി
- ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയിയാണ് പതാക പുറത്തിറക്കിയത്
ചെന്നൈ: തമിഴ് താരം വിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാകയും ഗാനവും പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയിയാണ് പതാക പുറത്തിറക്കിയത്.
നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാകപ്പൂവ്, ഇരുവശത്തും ആനകൾ ചുവപ്പും മഞ്ഞയും നിറം നിറഞ്ഞതാണ് പാർട്ടി പതാക. പതാക പുറത്തിറക്കുന്ന വിവരം പാർട്ടിയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.

ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം ആരംഭിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.