
തലമുറ മാറ്റത്തിന് കോൺഗ്രസ്;അൻപത് ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും
- ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും.
CATEGORIES News
