
തലസ്ഥാനം പിടിച്ച് എൻഡിഎ, കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം
- എൽഡിഎഫിന് ആശ്വാസമായി കോഴിക്കോട് മാത്രമാണുള്ളത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ യുഡിഎഫ് തരംഗം. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളും ത്രിതല പഞ്ചായത്തുകളിലും എല്ലാം യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ആറു കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.

എൽഡിഎഫ് കുത്തകയായ തിരുവനന്തപുരം കോർപറേഷൻ എൻഡിഎയും പിടിച്ചടക്കി. സംസ്ഥാനത്ത് ആദ്യമായി ബിജെപി, കോർപറേഷൻ ഭരണത്തിലേക്ക് എന്ന സൂചനയാണ് തലസ്ഥാനത്തെ ഫലം നൽകുന്നത്. കൊല്ലം, തൃശൂർ, കൊച്ചി, കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ, എൽഡിഎഫിന് ആശ്വാസമായി കോഴിക്കോട് മാത്രമാണുള്ളത്.
