
തസ്മിദ് തംസും എവിടെ ? കന്യാകുമാരിയിലെന്ന് സ്ഥിരീകരണമില്ല
- നേരത്തെ കന്യാകുമാരി റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർ കുട്ടിയുടെ ഫോട്ടോ തിരിച്ചറിഞ്ഞിരുന്നു
തിരുവനന്തപുരം :കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസിദ്തം സുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
തസ്‌മിദ് തംസം കന്യാകുമാരിയിലെത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പക്ഷെ സ്ഥിരീകരണമില്ലെന്ന് ഇപ്പോൾ അറിയുന്നു. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.
അതേ സമയം കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ തെരച്ചിൽ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു.
കന്യാകുമാരി റെയിൽവെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തിവരികയാണ് . റെയിൽവെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു.