
താമരശ്ശേരിയിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
- പെൺകുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ
താമരശ്ശേരി:താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബെംഗളൂരുവിൽനിന്നാണ് ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് 11ന് രാവിലെയാണ് കാണാതായത്.

കുട്ടി യുവാവിനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കർണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ എത്തിക്കാനായി താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
CATEGORIES News