
താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് നിർമാണം പൂർത്തീകരിച്ചു നൽകും
- പൂർവ വിദ്യാർഥികൾ, സ്‌കൂൾ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും
താമരശ്ശേരി: വിദ്യാർഥി സംഘർഷത്തെതുടർന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ മജോസയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് നൽകും.

പൂർവ വിദ്യാർഥികൾ, സ്‌കൂൾ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും. തുടങ്ങിവച്ച വീട് നിർമാണം പൂർത്തീകരിക്കുക എന്ന ഷഹബാസിന്റെ ആഗ്രഹ സാക്ഷാൽക്കാരം സ്‌കൂളിലൂടെ പൂർത്തീകരിക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് കുടുംബത്തെ അറിയിച്ചു.
CATEGORIES News