
താമരശ്ശേരിയിൽ വൻ തീപിടിത്തം
- പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
താമരശ്ശേരി: പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വൻ തീ പിടിത്തം. സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് തീ പിടിത്തത്തിൽ കത്തി നശിച്ചത്. ശനിയാഴ്ച അർധരാത്രി 12.30നാണ് തീ പടരുന്നത് ഓട്ടോ തൊഴിലാളികളുടെ കണ്ടത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് മുക്കത്ത് നിന്നെത്തിയ രണ്ട് യൂനിറ്റ്’ ഫയർഫോഴ്സ് ഒന്നര മണിക്കൂർ സമയമെടുത്താണ് തീയണച്ചത്.
താമരശ്ശേരി പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടവും നാശവും ഒഴിവാക്കാനായി. മുക്കം ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ അണച്ചത്.
CATEGORIES News