താമരശ്ശേരി ചുരത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്

താമരശ്ശേരി ചുരത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്

  • രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും

താമരശ്ശേരി:ഇന്നും താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ഇന്നലെ വൈകിട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഇന്നുകൂടി തുടരനാണ് തീരുമാനം.

രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും. വ്യൂ പോയിന്റുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ ചുരത്തിൽ കൂട്ടംകൂടാനോ അനുവദിക്കില്ല. പെരുന്നാൾ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേയ്ക്ക് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )