താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷം

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷം

  • ചുരം ഒന്നാം ഹെയർപിൻ വളവിന് മുകളിൽ ആറിടങ്ങളിലും മൂന്നാം വളവിൽ രണ്ടിടങ്ങളിലും എട്ടാം വളവിന് മുകളിൽ ഒരിടത്തും മണ്ണിടിച്ചിലുണ്ടായി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ 21 ഇടങ്ങളിൽ മണ്ണിടിച്ചിൽ. മണ്ണിനൊപ്പം കല്ലും മരങ്ങളും ദേശീയപാതയിലേക്ക് പതിച്ചതോടെ ചുരംറോഡിൽ ഏറെനേരം ഗതാഗത തടസ്സം നേരിട്ടു.
ചുരം ഒന്നാം ഹെയർപിൻ വളവിന് മുകളിൽ ആറിടങ്ങളിലും മൂന്നാം വളവിൽ രണ്ടിടങ്ങളിലും എട്ടാം വളവിന് മുകളിൽ ഒരിടത്തും മണ്ണിടിച്ചിലുണ്ടായി. തകരപ്പാടിക്ക് മുകളിൽ എട്ടിടങ്ങളിലാണ് മണ്ണിടിഞ്ഞ് റോഡരികിലേക്ക് പതിച്ചത്.

ഒൻപതാംവളവിന് മുകളിൽ മൂന്നിടങ്ങളിലും വ്യൂപോയിന്റിന് മുകളിൽ വയനാട് ഗേറ്റിനോടു ചേർന്ന ഭാഗത്തും റോഡരികിലെ വനഭാഗത്ത് മണ്ണിടിഞ്ഞു. രണ്ടുദിവസംമുൻപ് മണ്ണിടിച്ചിലുണ്ടായ നാലാംവളവിലെ റോഡരികിൽനിന്ന് മണ്ണും കല്ലും മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങി. വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞ് കല്ലും മണ്ണും വെള്ളവും റോഡിലേക്ക് പതിച്ചതിനാൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )