‘താഴ്‌വാരം’ 4കെയിലെത്തി; തിയേറ്ററിലല്ല യുട്യൂബിൽ

‘താഴ്‌വാരം’ 4കെയിലെത്തി; തിയേറ്ററിലല്ല യുട്യൂബിൽ

  • മാറ്റിനി നൗ ആണ് താഴ്‌വാരം റീമാസ്റ്ററിംഗിന് പിന്നിൽ

മോഹൻലാലിനെ നായകനാക്കി ഭരതൻ സംവിധാനം ചെയ്‌ത ചിത്രമാണ് താഴ്‌വാരം.1990 ൽ പുറത്തിറങ്ങിയ താഴ്‌വാരം വളരെ പ്രശംസ എടുവാങ്ങിയ ചിത്രമാണ്. സിനിമ റീ മാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നത് തിയേറ്ററിൽ അല്ല യുട്യൂബിലാണ്. മാറ്റിനി നൗ ആണ് താഴ്‌വാരം റീമാസ്റ്ററിംഗിന് പിന്നിൽ. അവരുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻ്റെ 4കെ പതിപ്പ് എത്തിയിരിക്കുന്നതും.

എം. ടി. വാസുദേവൻ നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഗ്രഹ സിനി ആർട്സിന്റെ ബാനറിൽ വി.ബി.കെ മേനോൻ ആയിരുന്നു നിർമ്മാണം. റീ റിലീസ് ട്രെൻഡ് ആയതിന് ശേഷം സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് റീമാസ്റ്റർ ചെയ്‌ത് കാണാൻ ആഗ്രഹമുണ്ടെന്ന് സിനിമാപ്രേമികൾ പലപ്പോഴും പറഞ്ഞിട്ടുള്ള ചിത്രമാണ് താഴ് വാരം. മോഹൻലാലിനൊപ്പം സലിം ഘോഷ്, സുമലത, അഞ്ജു, ശങ്കരാടി, ബാലൻ കെ നായർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )