
തിക്കോടി പഞ്ചായത്ത് മുക്കിൽ ലോറി മറിഞ്ഞ് അപകടം
- നന്തി മുതൽ തിക്കോടി പഞ്ചായത്ത് വരെ നിലവിൽ വലിയ ഗതാഗത തടസ്സമാണുള്ളത്
തിക്കോടി:തിക്കോടിയിൽ ചരക്കുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം.ഇന്ന് ഉച്ചയ്ക്ക് തിക്കോടി പഞ്ചായത്ത് മുക്കിലാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട ലോറി സർവ്വീസ് റോഡിന്റെ സൈഡിലുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സർവ്വീസ് റോഡിന് വീതിയില്ലാത്തതിനാൽ ലോറി റോഡിൽ നിന്നും മാറ്റുവാൻ സാധിച്ചിട്ടില്ല. ഇതിനാൽ നന്തി മുതൽ തിക്കോടി പഞ്ചായത്ത് വരെ നിലവിൽ വലിയ ഗതാഗത തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്.
CATEGORIES News