
തിക്കോടി പാലൂരിൽ അടിപ്പാത:പി.ടി. ഉഷ എംപിക്ക് നിവേദനം നൽകി
- അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംപി ഉറപ്പു നൽകിയതായി ക്ഷേത്രം വൈസ് പ്രസിഡന്റ് മനപ്പുറത്ത് ചന്ദ്രൻ നായർ പറഞ്ഞു
നന്തിബസാർ : തിക്കോടി പാലൂരിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊങ്ങന്നൂർ ഭഗവതിക്ഷേത്ര സേവാസമിതി പി.ടി. ഉഷ എംപിക്ക് നിവേദനം നൽകി.
കൊങ്ങന്നൂർ ഭഗവതിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് വർഷംതോറും പോകുന്ന ആറാട്ട് മഹോത്സവ എഴുന്നള്ളത്ത് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ തിക്കോടി പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്നാണ് സേവാസമിതിയുടെ ആവശ്യം.
ഈ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംപി ഉറപ്പു നൽകിയതായി ക്ഷേത്രം വൈസ് പ്രസിഡന്റ് മനപ്പുറത്ത് ചന്ദ്രൻ നായർ പറഞ്ഞു. സേവാസമിതി അംഗം കോരച്ചൻകണ്ടി ശ്രീധരൻ, സുനിൽ കള്ളയിൽ, പ്രജീഷ് മുണ്ടിയന്റവിട, ഉണ്ണി പറപ്പാൻതൊടി, ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
CATEGORIES News