തിടമ്പേറ്റിയ ആന ഉത്സവ പറമ്പിൽ ഇടഞ്ഞു

തിടമ്പേറ്റിയ ആന ഉത്സവ പറമ്പിൽ ഇടഞ്ഞു

  • അയ്യപ്പൻകുട്ടി എന്ന ഗുരുവായൂർ ദേവസ്വത്തിലെ ആനയാണ് ഇടഞ്ഞത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

മാവൂർ: പൂവാട്ടുപറമ്പ് മുണ്ടക്കൽ ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ തിറതാലപ്പൊലി ഉത്സവത്തിനിടെ ആന ഇടഞ്ഞു. അയ്യപ്പൻകുട്ടി എന്ന ഗുരുവായൂർ ദേവസ്വത്തിലെ ആനയാണ് ഇടഞ്ഞത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ആന ഇടയുന്ന സമയത്ത് ആനപ്പുറത്ത് നാലു പേരുണ്ടായിരുന്നു. തിടമ്പേറ്റിയ ആന ക്ഷേത്രത്തിലെ പ്രദക്ഷിണം പൂർത്തിയാക്കി തിടമ്പ് ഇറക്കാൻവേണ്ടി നിന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയുണ്ടായി. തുടർന്ന് പാപ്പാൻ അടുത്തുപോയപ്പോൾ പാപ്പാനെ ആക്രമിച്ച് ഓടുകയായിരുന്നു ആന. ആനപ്പുറത്തുള്ള ഒരാൾ ആനയുടെ കാലിനടിയിലേക്ക് വീണെങ്കിലും രക്ഷപ്പെട്ടു.

ആനപ്പുറത്ത് ബാക്കിയുള്ളവർ ആന ജിലേബി കടയിൽ  നിന്ന്  ജിലേബി തിന്നുന്ന സമയം താഴേക്ക് ചാടി രക്ഷപ്പെട്ടു. ആന വീണ്ടും ഓടാൻ തുടങ്ങിയപ്പോൾ ഒരു വിധത്തിൽ തൊട്ടടുത്തുള്ള വയലിൽ തളച്ചു. സംഭവസ്ഥലത്ത് കുന്ദമംഗലം പോലീസ് എത്തി.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )