തിയറ്ററുകളിൽ ‘കങ്കുവ ‘നവംബർ 14ന് എത്തും

തിയറ്ററുകളിൽ ‘കങ്കുവ ‘നവംബർ 14ന് എത്തും

  • ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് കങ്കുവ

കൊച്ചി: സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ ‘കങ്കുവ’ നവംബർ 14ന് തിയറ്ററുകളിലെത്തും. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന.

ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് കങ്കുവ.1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തിലെ നായിക ബോളിവുഡ് താരം ദിഷ പഠാനിയാണ്. സ്‌റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 350 കോടിയാണ്.

സംഗീതം ദേവി ശ്രീ പ്രസാദ്. ഛായാഗ്രഹണം വെട്രി പളനിസാമി. ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവിസാണ്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )