
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി 4 ന് കേരളത്തിൽ എത്തും
- ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി സംസ്ഥാനത്തെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന വമ്പൻ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി 4 ന് കേരളത്തിൽ എത്തും. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പരിപാടിയിൽ ജിലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും അണിനിരക്കും.
CATEGORIES News
