
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കമ്പനി കരിമ്പട്ടികയിൽ; നടപടിയുമായി സംസ്ഥാന സർക്കാർ
- നിയമവിരുദ്ധ പ്രവൃത്തിയിലൂടെ സർക്കാരിനുണ്ടായ മുഴുവൻ ചെലവും കമ്പനിയുടെ ബാധ്യതയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിവിധ ഗ്രാമങ്ങളിൽ ആശുപത്രിമാലിന്യം തള്ളിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. കരാർ എടുത്ത സൺ ഏജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ശുചിത്വ മിഷൻ മൂന്നുവർഷം കരിമ്പട്ടികയിൽപ്പെടുത്തി ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ സർക്കാരിനുണ്ടായ മുഴുവൻ ചെലവും കമ്പനിയുടെ ബാധ്യതയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ശുചിത്വമിഷൻ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നൽകിയില്ല. തുടർന്നാണ് നടപടി. അജൈവ മാലിന്യം കൈകാര്യം ചെയ്യുന്നതിന് ശുചിത്വ മിഷൻ കമ്പനിക്ക് നൽകിയ എംപാനൽമെന്റും റദ്ദാക്കി.
CATEGORIES News
TAGS THIRUVANANTHAPURAM