
തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം നടത്തി സിപിഐ എം
- സിപിഐഎം കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റംഗം പി.കെ മുകുന്ദൻ സമരം ഉദ്ഘാടനം ചെയ്തു
തിരുവങ്ങൂർ:ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് സിപിഐമ്മിന്റെ നേതൃത്വത്തിൽ തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റംഗം പി.കെ മുകുന്ദൻ സമരം ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. സമരവുമായി ബന്ധപ്പെട്ട് സി പി ഐ എം ഉയർത്തി പിടിച്ച മുദ്രാവാക്യങ്ങളെ സംബന്ധിച്ച് സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം കെ രവീന്ദ്രൻ സംസാരിച്ചു. പാർട്ടി ഏരിയ സിക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ , പി വിശ്വൻ മാസ്റ്റർ പി ബാബുരാജ്, പി സത്യൻ , പി സി സതീഷ് ചന്ദ്രൻ , എം നൗഫൽ, എൻ പി അനീഷ് , കെ ശ്രീനിവാസൻ , എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
