
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 14 മുതൽ പകൽ അടച്ചിടും
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം പകൽ അടച്ചിടുന്നത്
തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിനെ തുടർന്ന് ജനുവരി 14 മുതൽ വിമാനത്താവളം പകൽ അടച്ചിടും. റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം പകൽ അടച്ചിടുന്നത്.

ജനുവരി 14-ന് തുടങ്ങി മാർച്ച് 29-വരെയാണ് നവീകരണം . ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് ആറുമണി വരെയാണ് റൺവേ അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട് . ഈ നേരങ്ങളിൽ വന്നുപോകുന്ന വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് വിവരം നൽകും.
CATEGORIES News