തിരുവനന്തപുരം ഡിവിഷൻ ട്രെയിനുകൾക്ക് നിയന്ത്രണം

  • ഷൊർണൂർ സ്പെഷൽ സർവീസ് 18, 25 ദിവസങ്ങളിൽ റദ്ദാക്കി

തിരുവനന്തപുരം:തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം ജംക്ഷൻ – ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ റദ്ദാക്കി. 19ന് റദ്ദാക്കിയവ: ഷൊർണൂർ- എറണാകുളം ജംക്ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ – എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06439), കോട്ടയം- എറണാകുളം ജംക്ഷൻ പാസഞ്ചർ (06434).18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്‌മൂർ – ഗുരുവായൂർ എക്സ്‌പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപിക്കും. ചാലക്കുടിക്കും.അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ – ആലപ്പുഴ സൂപ്പർ ഫാസ്‌റ്റ് എക്സ‌്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ്. തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എക്സ‌്പ്രസ് (16342) എറണാകുളം ജങ്ഷൻ വരെയാകും സർവിസ്. കാരയ്ക്കൽ- എറണാകുളം ജങ്ക്ഷൻ എക്‌സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ്.

19, 26 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്സ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സർവീസ് തുടങ്ങുക.എറണാകുളം- കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്ന് രാവിലെ 7.16നു സർവീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസില്ല.ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംക്‌ഷനിൽ നിന്ന് രാവിലെ 5.20ന് പുറപ്പെടും. എറണാകുളം ജങ്ക്ഷൻ- കാരയ്ക്കൽ എക്‌സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക. ഗുരുവായൂർ- മധുര ജങ്ക്ഷൻ എക്സ‌്പ്രസ് (16328) ആലുവയിൽ നിന്ന് രാവിലെ 7.24നാണ് പുറപ്പെടുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )