
തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
- തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ എക്‌സ് പ്രസ്സ് (06163) ജൂൺ 9 വരെയുള്ള തിങ്കളാഴ്‌ചകളിൽ ആണ് സർവീസ് നടത്തുക
തിരുവനന്തപുരം: അവധിക്കാല തിരക്കിൽ യാത്രക്കാർക്ക് നേരിയ ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ. സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത് തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കാണ്. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ എക്‌സ് പ്രസ്സ് (06163) ജൂൺ 9 വരെയുള്ള തിങ്കളാഴ്‌ചകളിൽ ആണ് സർവീസ് നടത്തുക. വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജങ്ഷനിലെത്തും.

മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്‌സ് പ്രസ്സ് (06164) ജൂൺ 10 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിലെത്തും. ട്രെയിനുള്ളത് 14 ജനറൽ കോച്ചുകളാണ്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.