തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരം

  • ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്.

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരം. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളായ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ ഹാരിസ് ഉയർത്തിയ ശസ്ത്രക്രിയ പ്രതിസന്ധിക്കാണ് ഫലം കണ്ടത്.

ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെ തിരുവന്തപുരം മെഡിക്കൽ കോളജിന്റെ ദയനിയാവസ്ഥ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെ തുറന്നു പറയുകയായിരുന്നു. അതേസമയം, ഡോ.ഹാരിസിൻ്റെ തുറന്നുപറച്ചിലിൽ വിദഗ്‌ധസമിതിയുടെ അന്വേഷണം തുടരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തൽ. ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെജിഎംസിടിഎ പ്രതിഷേധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )