
തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധന
- നിലവിലുള്ള 310 പ്രതിവാര രാജ്യാന്തര സർവീസുകൾ 340 ആയി ഉയരും.
തിരുവനന്തപുരം: രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധനയുമായി സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരുവനന്തപുരം വിമാനത്താവളം.പുതിയ സർവീസുകൾ ഇന്ന് മുതൽ ഒക്ടോബർ 25 വരെയാണ് . ഇതോടെ നിലവിലുള്ള 310 പ്രതിവാര രാജ്യാന്തര സർവീസുകൾ 340 ആയി ഉയരും. ചെന്നൈ, അബുദബി, ദുബായ്, മസ്കറ്റ്, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് എണ്ണം കൂടുക.
അബുദബി: 74, ഷാർജ: 56, ദുബായ്: 32, ക്വാലാലംപൂർ-28, മസ്‌കറ്റ് -26, കുവൈറ്റ്-26, മാലെ-24, ദോഹ-20, ബഹ്റൈൻ-14, സിംഗപ്പൂർ-14, ദമ്മാം-14, കൊളംബോ-8, ഹാനിമധു-4. എന്നിങ്ങനെയാണ് രാജ്യാന്തര സർവീസുകൾ നടത്തുക. 294 പ്രതിവാര ആഭ്യന്തര സർവീസുകളാണ് നടത്തുക. നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിയ്‌ക്കും . ബെംഗളുരു: 84, ഡൽഹി: 56, ചെന്നൈ: 42, മുംബൈ: 42, ഹൈദരാബാദ്: 28, കൊച്ചി:14, നവി മുംബൈ: 14, കണ്ണൂർ: 8, മംഗളൂരു: 4, ഗുവാഹത്തി-2 എന്നിങ്ങനെയാണ് പ്രതിവാര ആഭ്യന്തര സർവീസുകൾ.
