
തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം
- രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബർ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിൽ ആണ് പുരസ്കാരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് പുരസ്കാരം. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബർ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിൽ ആണ് പുരസ്കാരം.

സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഫോറൻസിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുമായി ഫോറൻസിക് സയൻസ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്.ഒന്നാം സ്ഥാനം ബാംഗ്ലൂർ ഫോറൻസിക് സയൻസ് ലബോറട്ടറിക്കാണ് . കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ ഡോ. പ്രദീപ് സജി .കെ, അസിസ്റ്റന്റ് ഡയറക്ടർമാരായ ദീപ എ എസ്, സുരേഷ് എസ് ആർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

CATEGORIES News